ആറാം ക്ലാസ് മുതൽ പീഡനം; ഇത് ഉമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ പൊരുതി നേടിയ പുതുജീവിതം
"ഇതെല്ലാം എന്റെ പ്രൈവറ്റ് പാർട്സ് ആണെന്നും മറ്റാർക്കും കാണിക്കാൻ പാടില്ലായെന്നും ആറാം ക്ലാസിൽ പഠിക്കുന്ന എനിക്ക് അറിയാമായിരുന്നു. ഓരോ തവണയും വേണ്ടായെന്ന് പറഞ്ഞ് കരയുമ്പോൾ സ്വന്തം ഉമ്മ തന്നെ എന്നെ അയാൾക്ക് പിടിച്ചുവെച്ചുകൊടുക്കുകയായിരുന്നു. പക്ഷേ ഉമ്മയല്ലാതെ മറ്റാരും ഇല്ലാതിരുന്ന എനിക്ക് എന്താണ് ചെയ്യേണ്ടതെന്നോ ആരോടാണ് പറയേണ്ടതെന്നോ അറിയില്ലായിരുന്നു."
- സ്വന്തം വീടിനുള്ളിൽ നിന്നും ആറാംക്ലാസുമുതൽ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി. പതിനാറാം വയസിലാണ് അവൾക്ക് താൻ അനുഭവിച്ച ദുരിതം ലോകത്തോട് വിളിച്ച് പറയാൻ ധൈര്യം കിട്ടിയത്. തന്നോട് അതിക്രമം നടത്തിയ രണ്ടാനച്ഛനേയും സ്വന്തം ഉമ്മയേയും അവളുടെ നിശ്ചയദാർഢ്യമൊന്നുകൊണ്ട് മാത്രം നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. നീതി നേടിയെടുത്തു. ഇന്ന് അവൾ മിടുക്കിയായി പഠിക്കുകയാണ്. ജീവിതത്തെ കരിയറിനെ കൃത്യമായി ലക്ഷ്യംവെച്ച് മുന്നേറുകയാണ്. അവളുടെ ഓരോ അനുഭവ തീച്ചൂളകളിലും വെന്ത് പോകാവുന്ന നമുക്ക് അവളിന്ന് അവളുടെ ജീവിതത്തിലൂടെ കരുത്താവുകയാണ്.
Content Highlights: A young woman from Kerala shares her remarkable journey from years of silence to finding the courage to seek justice.