ഗണേഷിന്റെ തേഡ് ഗിയറിൽ കയറ്റം കയറുമോ ആനവണ്ടി?

കെ.ബി. ഗണേഷ് കുമാര്‍ | ഫോട്ടോ: മാതൃഭൂമി
കെ.ബി. ഗണേഷ് കുമാര്‍ | ഫോട്ടോ: മാതൃഭൂമി

കീഴൂട്ട് രാമന്‍ ബാലകൃഷ്ണപിള്ളയ്ക്ക് മക്കള്‍ മൂന്നായിരുന്നു. ഒരാണും രണ്ടു പെണ്ണും. മകന്‍ പഠിച്ച് ഡോക്ടറോ എന്‍ജിനീയറോ ആയി വിദേശത്തെവിടെയങ്കിലും ജോലി ചെയ്തു ജീവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വന്തം കാലില്‍ നിന്ന് വളരാന്‍ ചെറുപ്പത്തിലേ മകനെ പഠിപ്പിച്ച അദ്ദേഹം സ്വഭാവത്തിലെ പരുക്കന്‍ രീതികള്‍ മകനോടും തുടര്‍ന്നു. സ്നേഹം ഉണ്ടായിരിക്കുമ്പോഴും തന്നെ കൊഞ്ചിച്ചോ ലാളിച്ചോ അച്ഛന്‍ വളര്‍ത്തിയിട്ടില്ലെന്ന് ആ മകന്‍ പിന്നീട് പരാതിയുടെ സ്വരം ഒട്ടുമില്ലാതെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സ്വന്തം തീരുമാനങ്ങള്‍ക്ക് പിറകേ പോകാന്‍ തുടങ്ങിയ മകന്‍ 19-ാം വയസ്സില്‍ വെള്ളിത്തിരയിലെത്തി. ആഗ്രഹിച്ച വഴിയായിരുന്നില്ലെങ്കിലും പിതാവ് അത്‌ എതിര്‍ത്തില്ല. ആശയറ്റവരെ സഹായിക്കണമെന്ന ആഗ്രഹം ഉള്ളില്‍ ക്കൊണ്ടുനടന്ന ആ മകന്, പിതാവിന്റെ കൈയിലുണ്ടായിരുന്ന എം.എല്‍.എമാര്‍ക്കുള്ള പച്ച ലെറ്റര്‍പാഡിന്റെ ശക്തിയാണ് രാഷ്ട്രീയത്തില്‍ താത്പര്യം ജനിപ്പിക്കുന്നത്. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയം ഒരു വഴിയാണെന്ന് തിരിച്ചറിഞ്ഞു. അതും അച്ഛന് താത്പര്യമുള്ള പാതയായിരുന്നില്ല. മലയാള സിനിമയിലെ അതികായന്‍ കെ.ജി. ജോര്‍ജിന്റെ 'ഇരകള്‍' വഴി വെള്ളിത്തിരയിലെത്തിയ ആ മകന്‍, രാഷ്ട്രീയ കേരളത്തിലെ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്‍ വഴി പൊതുപ്രവര്‍ത്തനരംഗത്തുമെത്തി. 2001-ല്‍ ആദ്യമായി നിയമസഭയിലെത്തിയ കീഴൂട്ട് ബാലകൃഷ്ണ ഗണേഷ് കുമാറിനെയല്ലാതെ മറ്റൊരാളെ കഴിഞ്ഞ 23 വര്‍ഷത്തോളമായി മറ്റൊരാളെ പത്തനാപുരം പിന്നീടിങ്ങോട്ട്‌ തങ്ങളുടെ നാഥനായി തിരഞ്ഞെടുത്തിട്ടില്ല. അന്ന് മുതല്‍ അഞ്ചുതവണയായി ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.ബി. ഗണേഷ് കുമാര്‍ മൂന്നാം തവണ മന്ത്രിയാവുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ കാത്തിരിക്കുന്നത് ഗതാഗതവകുപ്പ് മന്ത്രിസ്ഥാനം.

ലീഡറുടെ കൈപിടിച്ച്

Content Highlights: kb ganesh kumar minister mla political history life story

Continue reading