കാവി പുതയ്ക്കുന്ന ഝാര്‍ഖണ്ഡ് 'കടുവ'; ചംപായിയുടെ ചാഞ്ചാട്ടത്തിൽ വിയര്‍ക്കുമോ സോറൻ സാമ്രാജ്യം?

ഡൽഹി സന്ദർശനത്തിനുശേഷം റാഞ്ചിയിൽ തിരിച്ചെത്തിയ ചംപായി സോറന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം | Photo: ANI
ഡൽഹി സന്ദർശനത്തിനുശേഷം റാഞ്ചിയിൽ തിരിച്ചെത്തിയ ചംപായി സോറന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം | Photo: ANI

അപ്രതീക്ഷിതമായിരുന്നു ചംപായി സോറനെന്ന ആദിവാസി നേതാവിന്റെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവും പടിയിറക്കവും. സോറന്‍ കുടുംബത്തിന്റെ വിശ്വസ്തനെന്ന നിലയ്ക്കും ഝാര്‍ഖണ്ഡ് രൂപവത്കരണ സമര നേതാവെന്ന നിലയിലും രാഷ്ട്രീയത്തില്‍ ഇടംപിടിച്ച സോറന് ഒരിക്കല്‍ ഏറെ അകലെയായിരുന്നു മുഖ്യമന്ത്രി സ്ഥാനം. കാരണം ഝാര്‍ഖണ്ഡും ജെ.എം.എമ്മും എന്നും സോറന്‍ കുടുംബത്തിന്റെ കൈയിലായിരുന്നു. പക്ഷേ, സോറന്‍ കുടുംബത്തിലെ കലഹവും ഹേമന്ത് സോറന്റെ ജയില്‍വാസവും വഴിത്തിരിവായപ്പോള്‍ ജെ.എം.എമ്മിന് മുന്നില്‍ ചംപായി സോറന്‍ മാത്രമായിരുന്നു പ്രശ്‌ന പരിഹാരം.

അങ്ങനെ അപ്രതീക്ഷിതമായി ഫെബ്രുവരി ആദ്യം മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തി. എന്നാല്‍, അതേ വേഗതയിലുള്ള പടിയിറക്കം പക്ഷേ, പഴയ ജെ.എം.എം നേതാവായിട്ടായിരുന്നില്ല. ചിലത് തീരുമാനിച്ചുറപ്പിച്ചായിരുന്നു. അതിന്റെ ഒടുവിലത്തെ അധ്യായമായിരിക്കുകയാണ് ചംപായി‌സോറന്റെ ബി.ജെ.പി. പ്രവേശനം. ഇത് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

Content Highlights: Jharkhand: Champai Soren Joins BJP Shakes Up Politics

Continue reading