പകരച്ചുങ്ക ഭീഷണിക്ക് മറുപടി, ഡോവല്‍ മോസ്‌കോയില്‍; വികസ്വരരാജ്യങ്ങള്‍ക്ക് പ്രചോദനമായി ഇന്ത്യ

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരേ ഇറക്കുമതിത്തീരുവ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ മറുപടി പറഞ്ഞത് ശക്തമായ ഭാഷയിലാണ്. മാന്യവും പക്വവുമായ ഭാഷയിലായിരുന്നു മറുപടിയെങ്കിലും 'ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം' എന്നു വ്യാഖ്യാനിക്കാവുന്ന പ്രതികരണം. ചൊവ്വാഴ്ച ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് മോസ്‌കോയിലെത്തി. ഈ മാസം തന്നെ വിദേശമന്ത്രി എസ്. ജയശങ്കറിന്റെ സന്ദര്‍ശനവുമുണ്ടാവും. അമേരിക്കയ്ക്ക് ഇന്ത്യ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്!
ഇത്രയും രൂക്ഷമായി ഒരു വന്‍ശക്തിയോട് ഇന്ത്യ പ്രതികരിച്ചത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അത്യപൂര്‍വം. ആഗോള ഭൗമരാഷ്ട്രീയത്തില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തുടക്കമായി ഇന്ത്യയുടെ പ്രഖ്യാപനത്തെ കരുതുന്നവരുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലുമുള്ള വികസ്വരരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഉറച്ച നിലപാട് പ്രചോദനമാവും.
Content Highlights: India Rejects Trump`s Oil Import Tariff Threat