ഖട്ടറുടെ വിയർപ്പുതുന്നി സൈനിയിട്ട കുപ്പായം, ഒറ്റയ്ക്ക് വഴിവെട്ടാൻ ഹൂഡ; ഹരിയാണയിൽ വിശ്വാസം ആർക്ക്?

#അരുണ്‍ മധുസൂദനന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പതിവ് ആവേശവും പിരിമുറുക്കവുംവിട്ട് ഏറ്റവും പ്രതിലോമകരമായ ചര്‍ച്ചകളിലേക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോഴാണ് അടുത്തകാലത്തായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമൊന്നുമല്ലാത്ത, എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന ഒരുവാര്‍ത്ത ഹരിയാണയില്‍നിന്ന് വന്നത്. ബി.ജെ.പി. സര്‍ക്കാരിന് നല്‍കി വന്ന പിന്തുണ മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു എന്നതായിരുന്നു അത്. സമാനസാഹചര്യം അടുത്ത കാലത്തായി പലസംസ്ഥാനങ്ങളില്‍ കണ്ടുവന്നെങ്കിലും ബി.ജെ.പി. സര്‍ക്കാരിനെതിരായാണ് ഈ നീക്കമെന്നതായിരുന്നു ആശ്ചര്യപ്പെടുത്തുന്ന ഘടകം. പിന്നീടുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങള്‍ക്ക്, സമാനസാഹചര്യം മുമ്പുണ്ടായ സംസ്ഥാനങ്ങളിലേതുപോലെ വേഗവും ആവേശവുമൊന്നുമുണ്ടായില്ലെങ്കിലും അപ്രതീക്ഷിതവും എന്നാല്‍ ചടുലവുമായ നീക്കങ്ങള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട്, ഹരിയാണ. ബി.ജെ.പി. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസും മാസങ്ങള്‍ മുമ്പ് മാത്രം സഖ്യമുപേക്ഷിച്ചുവന്ന ജനനായക് ജനതാ പാര്‍ട്ടിയും പറയുന്നുണ്ടെങ്കിലും ഒന്നിച്ചാലും  സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇരുവർക്കും കടമ്പകള്‍ ഏറെ കടക്കേണ്ടിയിരിക്കുന്നു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ്ങിൽ പാര്‍ട്ടികള്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍തന്നെ സംസ്ഥാന ഭരണം കൈവിട്ടുപോകാതിരിക്കാന്‍ ഒരുഭാഗവും കൈപ്പിടിയിലൊതുക്കാന്‍ മറുഭാഗവും തിരക്കിട്ട നീക്കങ്ങളിലാണ്.

മൂന്നായിരുന്നില്ല ലക്ഷ്യം

Content Highlights: Haryana Political Crisis: Whats Next for BJP- Nayab Singh Saini government?

Continue reading