ഗൾഫ് ഇന്ധന മാർക്കറ്റിന്റെ ജീവനാഡി; ഫുജൈറ തുറമുഖത്തിന്‌ എന്ത്‌ സംഭവിക്കും?

പ്രതീകാത്മക ചിത്രം | Created With AI
പ്രതീകാത്മക ചിത്രം | Created With AI

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി, സംഭരണ കേന്ദ്രങ്ങളിൽ ഒന്നാണ് ഫുജൈറ തുറമുഖം. ഇന്ധന കയറ്റുമതിയും ചരക്കുനീക്കവും അടക്കം ആഗോള വ്യാപാരത്തിലെ പ്രധാന കണ്ണിയായി ഫുജൈറ പ്രവർത്തിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടുകൊണ്ടുള്ള ഇറാന്റെ പ്രതികാരത്തിന്റെ തീവ്രത ലോകം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഫുജൈറ തുറമുഖത്തേയും ഇറാൻ ലക്ഷ്യമിട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നോ നാലോ തവണ ഫുജൈറ ഇറാന്റെ ആക്രമണത്തിനിരയായിരുന്നു.  പ്രധാന എണ്ണ ടെർമിനലുകൾ ലക്ഷ്യമിട്ട് മാർച്ച് 14-ന്  ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായി. യുഎഇ പ്രതിരോധ സേന ഡ്രോൺ തകർത്തുവെങ്കിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപ്പിടിത്തമുണ്ടായി. ഇതോടെ, എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടു. എന്തിനാണ് ഇറാൻ ഫുജൈറ ആക്രമിച്ചത്? ഈ തുറമുഖം അടച്ചാൽ അത് ആഗോള വ്യാപാരത്തെ ബാധിക്കുമോ? ഫുജൈറ തന്ത്രപ്രധാനമാവുന്നത് എങ്ങനെ?

ഫുജൈറ തുറമുഖം

Content Highlights: Fujairah serves as a critical bypass for the Strait of Hormuz, securing UAE oil exports., The port is the world's second-largest bunkering hub, handling 1.7 million barrels of oil daily., Disruptions at Fujairah threaten global energy supply, potentially spiking oil prices to $200/barrel., The Habshan-Fujairah pipeline is the backbone of UAE's energy independence from Hormuz., Impacts of port closure include global inflation, economic recession, and severe energy shortages for Asian markets.

Continue reading