നൂറു വര്‍ഷത്തെ ശപഥം; ഒടുവില്‍ വെളിപ്പെടുത്തല്‍, ആ മഞ്ഞവജ്രം ഇന്നും ലോക്കറിലുണ്ട്

സിനിമാക്കഥയെ വെല്ലുന്ന ഒരു വിശ്വാസത്തിന്റെ കഥ. നൂറു വര്‍ഷത്തെ ശപഥം പൊന്നുപോലെ കാത്തുസൂക്ഷിച്ച ഒരു കുടുംബം. അങ്ങനെയൊരു കൂറിന്റെ കഥ പറയുകയാണ് കാനഡയില്‍ നിന്ന്. അതിന് ഇന്ത്യയുമായി മുറിച്ചുമാറ്റാനാവാത്ത ഒരു ബന്ധം കൂടിയുണ്ടെന്ന് പറയുമ്പോള്‍ നമുക്കും അഭിമാനിക്കാം. പറഞ്ഞുവരുന്നത് ഒരു നൂറ്റാണ്ട് കാലം അജ്ഞാതമായി കിടന്നിരുന്ന ഫ്ളോറന്റൈൻ വജ്രം എന്ന മഞ്ഞവജ്രത്തിന്റെ വിശേഷത്തെ കുറിച്ചാണ്.
ഓസ്ട്രിയയിലെ ഹാബ്സ്ബർഗ് സാമ്രാജ്യത്തിന്റെ അവസാനത്തെ രാജാവ് ചാള്‍സ് ഒന്നാമന്റെ കൈവശമുണ്ടായിരുന്ന 137 കാരറ്റുള്ള മഞ്ഞവജ്രം എന്നറിയപ്പെടുന്ന ഫ്ളോറന്റൈന്‍ വജ്രമാണ് നൂറ്റാണ്ടോളമുള്ള ദുരൂഹതയ്ക്കും അജ്ഞതയ്ക്കുമൊടുവില്‍ കാനഡ ക്യൂബെക്കിലുള്ള ഒരു ബാങ്ക് ലോക്കറില്‍ ഇപ്പോഴും സൂക്ഷിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഇക്കാലമത്രയും ഇത് അജ്ഞാതമാക്കി വെച്ചിരിക്കുന്നതിന് പിന്നില്‍ വലിയൊരു കഥയുമുണ്ട്. ആ കഥയാണ് ഒരു സിനിമാക്കഥയെ വെല്ലുന്ന വിശ്വാസത്തിന്റേയും കൂറിന്റേയും കഥയായി ഇന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെട്ടിരിക്കുന്നത്.
Content Highlights: A family`s century-old promise kept a legendary yellow diamond hidden. Discover the incredible story of the Florentine Diamond and its recent reveal.