യുദ്ധം അമ്മയും മകനും തമ്മില്‍; പുകയാകുമോ 19000 കോടിയുടെ സിഗരറ്റ് സാമ്രാജ്യം?

ബിന മോഡി, സമിര്‍ മോഡി | Photo: Modicare
ബിന മോഡി, സമിര്‍ മോഡി | Photo: Modicare

 കോര്‍പ്പറേറ്റ് ലോകത്തെ മത്സരങ്ങളെപ്പോലെ തന്നെ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ക്കുള്ളിലെ ആഭ്യന്തരയുദ്ധങ്ങളും പലപ്പോഴും വാര്‍ത്തകളിലിടം നേടാറുണ്ട്. റെയ്മണ്ട്, റിലയന്‍സ്, അപ്പോളോ, ബജാജ് തുടങ്ങിയവര്‍ കുടുംബതര്‍ക്കങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം വാര്‍ത്തകള്‍ക്ക് വിഷയങ്ങളായവരാണ്. ഈ പട്ടികയിൽ ഏറ്റവും ഒടുവില്‍ വന്നുചേര്‍ന്ന പേരാണ് സിഗരറ്റ് നിര്‍മാതാക്കളായ ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിലെ  രണ്ടാമത്തെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മാതാക്കളാണ് ഗോഡ്‌ഫ്രെ  ലിമിറ്റഡ്. 19,000 കോടിയാണ് ഈ പുകയില സാമ്രാജ്യത്തിന്റെ ആസ്തി. എന്നാല്‍, ഇന്ന് കുടുംബസ്വത്തായ  ബിസിനസ്സിനെ ചൊല്ലിയുള്ള തര്‍ക്കം സുപ്രീം കോടതി വരെ എത്തിയിരിക്കുകയാണ്. അമ്മയ്‌ക്കെതിരേ മക്കളും, മക്കള്‍ക്കെതിരേ കമ്പനിയും പോരടിക്കുകയാണ്. ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ബിന മോഡിയും മകനായ സമിര്‍ മോഡിയുമാണ് തര്‍ക്കത്തിലെ കഥാപാത്രങ്ങള്‍. കൃഷ്ണകുമാര്‍ മോഡി കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം അമ്മയും മക്കളും തമ്മിലുള്ള യുദ്ധത്തിന്റെ പേരില്‍ തകര്‍ന്നുവീഴുമോ എന്നാണ് കോര്‍പ്പറേറ്റ് ലോകവും ഉറ്റുനോക്കുന്നത്. 

അമ്മയ്‌ക്കെതിരേ മകന്‍റെ പരാതി 

Content Highlights: Feud in Godfrey Phillips Samir Modi accuses mother Bina of staging assault on him

Continue reading