പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; കോപിഷ്ഠനായി നെതന്യാഹു, ഗാസയില്‍ വെടിയൊച്ച നിലയ്ക്കുമോ?

#പി.മുരളീധരന്‍
ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന പ്രതിഷേധത്തിനിടെ ഉയർത്തിയ പ്ലക്കാർഡുകൾ  | ഫോട്ടോ:പിടിഐ
ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന പ്രതിഷേധത്തിനിടെ ഉയർത്തിയ പ്ലക്കാർഡുകൾ | ഫോട്ടോ:പിടിഐ

യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണ്. യുകെയും ഫ്രാന്‍സും മറ്റും അംഗീകാരം പ്രഖ്യാപിച്ചത് ഈ മാസമാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡും സ്‌പെയിനും നോര്‍വേയും അംഗീകരിച്ചിരുന്നു. ഗാസയില്‍ ഇസ്രയേലിന്റെ കടുത്ത സൈനിക നടപടികളും ജനങ്ങളുടെ മാനുഷികദുരന്തവും അനന്തമായി തുടരുന്നതിലെ പ്രതിഷേധമായി ഇതിനെ കാണാം. കണ്ണുംപൂട്ടി ഇസ്രയേലിനു പിന്തുണ നല്‍കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ കൈക്കൊണ്ട നടപടികളും യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര മനംമാറ്റത്തിന് കാരണമായിട്ടുണ്ടാവണം.

സെപ്തംബര്‍ 22-ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാക്കോ എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിച്ചു. മേഖലയില്‍ സമാധാനം കൊണ്ടുവരാനും ദ്വിരാഷ്ട്രപരിഹാരം നടപ്പാക്കാനുമായി സൗദി അറേബ്യയുമൊത്ത് ഫ്രാന്‍സ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ഉന്നതല അന്താരാഷ്ട്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

Content Highlights: Several European countries officially recognize Palestine, sparking anger from Netanyahu. Will this lead to a ceasefire in Gaza amidst ongoing conflict and humanitarian crisis?

Continue reading