ചിദംബരത്തിന്റെ കുമ്പസാരവും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാർ എന്ന ‘തെറ്റ്’ ബാക്കിയാക്കുന്ന ചോദ്യങ്ങളും

സുവര്‍ണക്ഷേത്രത്തില്‍ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാന്‍ 1984ല്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ചിദംബരത്തിന്റെ കുമ്പസാരം. ഓപ്പറേഷന്‍ ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനമായിരുന്നില്ലെന്നും സൈന്യം, പൊലീസ്, ഇന്റലിജന്‍സ്, സിവില്‍ സര്‍വീസ് എന്നിവരെല്ലാം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നുവെന്നും അതിനുള്ള വിലയായി ഇന്ദിരാഗാന്ധിയുടെ ജീവന്‍ തന്നെ നല്‍കേണ്ടിവന്നുവെന്നും ചിദംബരം ചടങ്ങില്‍ പറഞ്ഞു. ചിദംബരത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത് കോണ്‍ഗ്രസും പിന്തുണച്ച് ബിജെപിയും രംഗത്തെത്തിക്കഴിഞ്ഞു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ദേശീയാവശ്യമായിരുന്നില്ലെന്നും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ദൃഷ്‌കൃത്യമായിരുന്നെന്നുമുള്ള ശരിയായ ചരിത്രം രേഖപ്പെടുത്തണമെന്നുമാണ് ബിജെപിയുടെ പ്രതികരണം. ചിദംബരത്തെ തള്ളിയ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ജാഗ്രത പാലിക്കണമെന്നാണ് പ്രതികരിച്ചത്.
Content Highlights: blue star operation history p chidambaram indira gandhi bhindranwale