കോഴിക്കോട്ട് ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു

കോഴിക്കോട്: കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂർ സ്‌കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
നരിക്കുനി അഗ്‌നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. വീട് ഭാഗികമായി നശിച്ചിട്ടുണ്ട്. ലഹരിയിലായിരുന്ന യുവാവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.