മാനവീയം വീഥിയിൽ തമ്മിൽത്തല്ലി യുവാക്കൾ | VIDEO

തിരുവനന്തപുരം: മാനവീയം വീഥിയിൽ തമ്മിൽതല്ലി യുവാക്കൾ. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഘർഷം. തിരുവനന്തപുരത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി മാനവിയം വീഥിയെ മാറ്റാൻ നഗരസഭയും സർക്കാരും ശ്രമിക്കുന്നതിനിടെയാണ് അനിഷ്ടസംഭവം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൂന്തുറ സ്വദേശികളായ ചെറുപ്പക്കാരാണ് സംഘർഷമുണ്ടാക്കിയത്. സംഭവത്തിൽ ആർക്കും പരാതികളില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.