സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങളിൽ അഴിമതി കുറവ്- ബി. സന്ധ്യ

കൊല്ലം: സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങളിൽ അഴിമതി കുറവാണെന്ന് മുൻ ഡിജിപി ബി. സന്ധ്യ. വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറയിൽ നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്ത്രീകൾ ചെയ്യുന്ന ചെറിയ തെറ്റുകൾപ്പോലും സമൂഹം അംഗീകരിക്കില്ലെന്നതാണ് കാരണം. പ്രാദേശിക ഭരണകൂടങ്ങളിൽ സ്ത്രീസംവരണം വന്നതുകൊണ്ട് ഒരുപ്രശ്നവും ഉണ്ടായതായി അറിയില്ല. ലോക്‌സഭയിലും സ്ത്രീസംവരണം എത്രയും വേഗം നടപ്പാക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു.
കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ അധ്യക്ഷത വഹിച്ചു. ബി. അഞ്ജു, ആരതി ജിപിൻനാഥ് എന്നിവർ പ്രസംഗിച്ചു.
Content Highlights: Former DGP B. Sandhya highlights lower corruption in women-led nations. Inaugurating a women`s meet in Ochira, she emphasized women`s role in governance and advocated for Lok Sabha reservation.