‘അങ്ങനങ്ങു പോയാലോ, ഒന്നുനിന്നേ…’; ടോൾ പ്ലാസയിൽ വാഹനങ്ങൾ ‘തടഞ്ഞ്’ പടയപ്പ

മൂന്നാർ (ഇടുക്കി): ദേവികുളം ടോൾ പ്ലാസയ്ക്കു സമീപത്തിറങ്ങിയ കാട്ടാന പടയപ്പ വാഹനങ്ങൾ തടഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ടോൾ പ്ലാസയ്ക്കുസമീപം ഏറെനേരം നിലയുറപ്പിച്ച പടയപ്പ വാഹനങ്ങൾ മുന്നോട്ടു പോകുന്നതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് വനംവകുപ്പിന്റെ ആർആർടി സംഘം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി.
കഴിഞ്ഞദിവസം ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിൽ ഇറങ്ങിയ പടയപ്പ വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. മാസങ്ങളായി പടയപ്പ ജനവാസമേഖലയിൽ തുടരുകയാണ്.
Content Highlights: wild elephant padayappa at devikulam toll plaza