കാട്ടുപന്നി കുറുകെച്ചാടി അപകടം; വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, വിദ്യാർഥികൾക്കും പരിക്ക്

പാലക്കാട്: ഓട്ടോയ്ക്കു കുറുകേ കാട്ടുപന്നി ചാടിയതിനേത്തുടർന്നുണ്ടായ അപകടത്തിൽ വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി വക്കാല ആലമ്പളം സ്വദേശി വിജീഷ സോണിയാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വിജീഷയെ ഉടന്‍തന്നെ വടക്കഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്കേറ്റ പരിക്ക് നിസ്സാരമാണ്. ഇവരെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വീടുകളിലേക്ക് അയച്ചു. കാടിനോട് ചേര്‍ന്ന മലയോരപ്രദേശത്താണ് അപകടമുണ്ടായത്. വന്യജീവികൾ ഇറങ്ങാറുള്ള പ്രദേശമാണിത്.
Content Highlights: wild boar jump, accident; woman auto driver death