കടുവയുടെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവുകള്‍, വയറ്റില്‍ കമ്മലുകളും തലമുടിയും

വയനാട്: പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കടുവയുടെ കഴുത്തിൽ ആഴമേറിയ നാല് മുറിവുകളുണ്ട്. ഇതാണ് മരണ കാരണം. ശരീരത്തിൽ ലോഹപാടുകൾ ഒന്നുമില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പ്രതികരിച്ചു.
വനം വകുപ്പിന്റെ ഡാറ്റബേസിൽ ഉള്ള കടുവയല്ല ചത്തത്. മറ്റൊരു കടുവയുമായി ഉൾക്കാട്ടിൽ വെച്ച് നടന്ന ഏട്ടുമുറ്റലിലാണ് പരിക്കേറ്റതെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. കടുവയുടെ വയറ്റിൽ നിന്നും വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കൂടാതെ രണ്ട് കമ്മലുകളും തലമുടിയും ലഭിച്ചു.
തിങ്കളാഴ്ച രാവിലെ 6.30 നാണ് ഒരു വീടിന്റെ അരികില്‍നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കണ്ടെത്തിയ ജഡം കഴിഞ്ഞ ദിവസം രാധയെ കൊലപ്പെടുത്തിയ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. വെടിയേറ്റല്ല കടുവ ചത്തതെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
Content Highlights: Tiger found dead in Wayanad, postmortem report says died from deep neck wounds