ഉത്രാളിക്കാവിൽ പൂരം കൊടിയേറി

വടക്കാഞ്ചേരി: പ്രശസ്തമായ ഉത്രാളിപ്പൂരത്തിൻ്റെ കൊടിയേറ്റ് നടന്നു. ക്ഷേത്ര കോമരം പള്ളിയത്ത് മാധവൻ നായർ കൊടിയേറ്റം നിർവ്വഹിച്ചു. ഫെബ്രുവരി 27-നാണ് പൂരം.
ക്ഷേത്രത്തിൽ പൂജിച്ച കൊടിക്കൂറ മേൽശാന്തി ഗോപാലകൃഷ്ണയ്യരിൽ നിന്ന് ക്ഷേത്രത്തിലെ ആദ്യ പറ സമർപ്പണത്തിന് അവകാശമുള്ള കേളത്ത് കുടുംബാംഗം പാർവ്വതി വല്യമ്മ ഏറ്റുവാങ്ങി. ശേഷം ക്ഷേത്ര പ്രദക്ഷിണം നടത്തിയാണ് കൊടിക്കൂറ കോമരത്തിന് കൈമാറിയത്. ശംഖ് വിളിയുടെ അകമ്പടിയോടെ പൂരത്തിന് കൊടിയേറിയപ്പോൾ ആചാരവെടി മുഴങ്ങി. തട്ടകദേശങ്ങളിൽ ഇനി ഒരാഴ്ച പുരാരവമാണ്.
Related News: ഉത്രാളിപ്പൂരം: പറപുറപ്പാട് ഇന്ന്
Content Highlights: Pooram festival at Wadakkanchery Uthralikkavu temple begins.