വി.എസ്.എസ്.സി. പരീക്ഷാ തട്ടിപ്പ്; അന്വേഷണസംഘം ഇന്ന് ഹരിയാണയിലേക്ക് പുറപ്പെടും

നേരത്തെ  അറസ്റ്റിലായ സുനില്‍,സുമിത്
നേരത്തെ അറസ്റ്റിലായ സുനില്‍,സുമിത്

തിരുവനന്തപുരം: വി.എസ്.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് പോലീസ് ഇന്ന് ഹരിയാണയിലേക്ക് പുറപ്പെടും. പൂജപ്പുര എസ്.എച്ച്.ഒ. ദീപക് ചാഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹരിയാണയിലേക്ക് പുറപ്പെടുക. 

ഹരിയാണയില്‍നിന്ന് പരീക്ഷയെഴുതിയവരെ സംബന്ധിച്ച് വിവരങ്ങള്‍ തേടാനാണ് നീക്കം. ഹരിയാണയില്‍നിന്ന് പരീക്ഷയെഴുതാനെത്തിയവരില്‍ ആള്‍മാറാട്ടം നടത്തിയവരുണ്ടെങ്കില്‍ അവിടെവെച്ചുതന്നെ അറസ്റ്റ് ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.  

ഭാഷാപ്രാവീണ്യം കൂടി പരിഗണിച്ചാണ് ഐ.പി.എസ്. ട്രെയിനിയായ ദീപക് ചാഹറിനെ ഹരിയാണയിലേക്കുള്ള സംഘത്തില്‍ നിയോഗിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം അസി. കമ്മിഷണര്‍ ഡി.കെ. പൃഥ്വിരാജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. നിലവില്‍ പരീക്ഷാ തട്ടിപ്പ് നടത്തിയ ആറുപേര്‍ പോലീസ് കസ്റ്റഡിയിലാണ്.
 

Content Highlights: vssc exam scam, investigation team will leave for haryana today