സ്‌കൂട്ടറിനുപിറകിൽ കാറിടിച്ച് അപകടം: വ്ലോഗർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

#ന്യൂസ് ഡെസ്ക്
എടക്കാട്‌ അപകടത്തിൽപ്പെട്ട കാറും സ്കൂട്ടറും, ശിവത്തിൽ അനൂപ്
എടക്കാട്‌ അപകടത്തിൽപ്പെട്ട കാറും സ്കൂട്ടറും, ശിവത്തിൽ അനൂപ്

എടക്കാട്: ദേശീയപാത-66 നടാലിൽ ഇരുചക്രവാഹനത്തിന് പിറകിൽ കാറിടിച്ച് വ്‌ലോഗർ മരിച്ചു. സുഹൃത്തിന് സാരമായി പരിക്കേറ്റു. ഇരുചക്രവാഹന യാത്രക്കാരനായ പടന്നപ്പാലം 'രാധേയ'ത്തിൽ ശിവത്തിൽ അനൂപാണ് (36) മരിച്ചത്. കൂടെയുണ്ടായിരുന്ന താണ സ്വദേശി ഷബീറിനാണ് പരിക്കേറ്റത്. 'ശിവത്തിൽ അനൂപ്' എന്നപേരിൽ സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്നു മരിച്ച അനൂപ്.

നടാലിന് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഇതുവഴി പോകുകയായിരുന്ന എടക്കാട് എസ്.ഐ. കെ.പി.നിഷാദും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ചാലയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു കാറും സ്‌കൂട്ടറും. ദേശീയപാതയുടെ അരികിലിടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. രാധയാണ് മരിച്ച അനൂപിന്റെ അമ്മ.

Content Highlights: A popular vlogger, Anoop (36), died in a scooter-car collision on NH-66 at Edakkad., His friend Shabeer sustained serious injuries in the crash., The accident occurred on a Thursday night near Nadal., Local residents and the Edakkad SI rushed the victims to a private hospital in Chala.