വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ കാത്തിരിപ്പുകേന്ദ്രത്തിലെ കോൺക്രീറ്റ് അടർന്നുവീണു; വയോധികന് പരിക്ക്

വിഴിഞ്ഞം: കെ.എസ്.ആർ.ടി.സിയുടെ വിഴിഞ്ഞം ഡിപ്പോയിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ സൺഷേഡിൽനിന്ന് കോൺക്രീറ്റ് കഷണം അടർന്നുവീണ് വയോധികന് തലയ്ക്ക് പരിക്കേറ്റു. വിഴിഞ്ഞം ചപ്പാത്ത് സ്വദേശി മുഹമ്മദ് കാസിമിനാണ് (67) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കാത്തിരിപ്പുകേന്ദ്രത്തിൽ വിശ്രമിക്കുകയായിരുന്ന കാസിമിന്റെ വലതുചെവിക്ക് മുകൾഭാഗത്താണ് കോൺക്രീറ്റ് കഷണം പതിച്ചത്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തിന് ഡിപ്പോയിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
വിഴിഞ്ഞത്തുനിന്ന് ചപ്പാത്തിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏകദേശം 20 വർഷം പഴക്കമുള്ളതാണ് കാത്തിരിപ്പുകേന്ദ്രമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
Content Highlights: Concrete slab fell from the Vizhinjam KSRTC depot waiting shed, 67-year-old Muhammad Kasim sustained head injuries, Victim was rushed to Thiruvananthapuram Medical College Hospital, The waiting shed is approximately 20 years old