വിനോദിനിക്ക് മുടക്കം വന്ന ധനസഹായം ഉടൻ നൽകും- മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട്: ചികിത്സാ പിഴവിനെത്തുടർന്ന് കൈ മുറിച്ചു മാറ്റിയ ഒൻപത് വയസ്സുകാരി വിനോദിനിക്ക് വനിതാ ശിശുവികസന വകുപ്പ് നൽകി വന്ന ധന സഹായം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി.
പഠനച്ചെലവിന്റെ ധനസഹായം നാലുമാസം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് മന്ത്രിയുടെ ഇടപെടൽ. വിനോദിനിയെ ബിന്ദു കൃഷ്ണ വീഡിയോ കോൾ വിളിച്ച് സംസാരിക്കുകയും ചെയ്തു.
Content Highlights: Financial aid for 9-year-old Vinodini resumed following ministerial intervention., Minister Bindu Krishna directed the WCD Director to release pending funds immediately., Official inquiry ordered into the 4-month delay of educational assistance., Direct communication established between the Minister and the victim via video call.