വെഞ്ഞാറമൂട് കോളേജിൽ ബിടെക് വിദ്യാർത്ഥിയ്ക്ക് മർദനം; കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി

#ന്യൂസ് ഡെസ്ക്
പരിക്കേറ്റ അല്‍ അമീന്‍, കോളേജിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോഗ്രാബ്
പരിക്കേറ്റ അല്‍ അമീന്‍, കോളേജിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോഗ്രാബ്

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജിലെ ബിടെക് വിദ്യാർഥിയ്ക്ക് മർദനത്തിൽ കാഴ്ചശേഷി നഷ്ടമായതായി പരാതി. ബിടെക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അൽ അമീനിനാണ് (21) കണ്ണിന് പരിക്കേറ്റത്.

മേയ്‌ 24-ന് രാത്രി കോളേജിൽ പൂർവവിദ്യാർത്ഥികളെ ആദരിക്കുന്ന ഇമ്പൾസ് എന്ന പേരിൽ ചടങ്ങ് നടത്തുകയും അതിൽ കോളേജ് കുട്ടികളുടെയും മറ്റും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിലേക്ക് പുറത്തുനിന്നുള്ളവർ പള്ളി ഗേറ്റ് വഴി കടന്നുവരികയും കുട്ടികളുമായി അടിപിടി ഉണ്ടാവുകയും ചെയ്തു. ഈ അടിപിടിയ്ക്കിടെയാണ് അൽ അമീന് പരിക്കേറ്റത്.

കണ്ണിൽ ഏതോ ആയുധം ഉപയോഗിച്ച് അടിച്ചു എന്നാണ് അൽ അമീൻ പറയുന്നത്. തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടുകയും ഇടതുകണ്ണിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുട്ടിക്ക് കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം.

അൽ അമീന്റെ പരാതിയിൽ കണ്ടലറിയാവുന്ന നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചുവരുന്നതായി വെഞ്ഞാറമൂട് പോലീസ് അറിയിച്ചു.

Content Highlights: 2nd-year B.Tech student Al Ameen suffered severe eye injury., Assault occurred during the 'Impulse' alumni event on May 24., The incident involved outsiders entering the campus via the mosque gate., Surgery performed at Thiruvananthapuram Eye Hospital., Venjaramoodu police have registered a case against four unidentified individuals.