മലപ്പുറം പ്രസംഗം: വെള്ളാപ്പള്ളിക്ക് പിന്തുണയുമായി നാഷണല്‍ ലീഗ് നേതാക്കള്‍

ചേര്‍ത്തല: മലപ്പുറം പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു പിന്തുണയുമായി നാഷണല്‍ ലീഗ് നേതാക്കള്‍. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ്, ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുള്‍ അസീസ്, സെക്രട്ടേറിയറ്റംഗം സെയ്ദ് ഷബീല്‍ ഹൈദ്രോസ് തങ്ങള്‍, വൈസ് പ്രസിഡന്റ് എച്ച്. മുഹമ്മദാലി എന്നിവരാണ് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി പിന്തുണയറിയിച്ചത്.
ചില രാഷ്ട്രീയ മേലാളന്മാരുടെയും പ്രമാണിമാരുടെയും രാഷ്ട്രീയതാത്പര്യവും തന്ത്രങ്ങളും സാമൂഹിക വിവേചനത്തിനു കാരണമാകുന്നുവെന്ന യഥാര്‍ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതിന്റെ പേരിലാണ് തെറ്റായ പ്രചാരണങ്ങളും ഗൂഢനീക്കങ്ങളുമെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു. മുസ്ലിം ജനതയെ ആക്ഷേപിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.
തന്നെ മുസ്ലിംവിരോധിയായി ചിത്രീകരിച്ച് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പറഞ്ഞ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മുസ്ലിംസഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണു നടക്കുന്നത്. മുസ്ലിങ്ങളുടെ കുത്തകാവകാശം മുസ്ലിം ലീഗിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Content Highlights: National League leaders express support for SNDP Yogam General Secretary Vellappally Natesan