വായ്പ തിരിച്ചടയ്ക്കാന്‍ വീണാ വിജയന്‍ CMRL ഫണ്ട് ഉപയോഗിച്ചെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം

വിണാ വിജയന്‍ | ഫോട്ടോ: മാതൃഭൂമി
വിണാ വിജയന്‍ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സിഎംആര്‍എല്‍-എക്‌സലോജിക് കേസിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണാ വിജയന്‍ വായ്പ തിരിച്ചടയ്ക്കാനായി സിഎംആര്‍എല്ലിന്റെ ഫണ്ട് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. 

സിഎംആര്‍എല്ലിന്റെ സഹോദരസ്ഥാപനമായ എംപവര്‍ ഇന്ത്യയാണ് വീണാ വിജയന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നത്. രണ്ടുഘട്ടങ്ങളായിട്ടാണ് വായ്പ അനുവദിച്ചിരുന്നത്. ഈ വായപ് തിരിച്ചടയ്ക്കാനായാണ് സിഎംആര്‍എല്ലിന്റെ ഫണ്ട് വീണാ വിജയന്‍ ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എംപവറിലെ വായ്പ സിഎംആര്‍എല്ലിന് വലിയ ബാധ്യതയായി മാറിയെന്നും അത് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 
 

Content Highlights: veena vijayan used cmrl fund for repaying loan