മുഖ്യമന്ത്രിക്ക് 62-ാം പിറന്നാൾ; സ്വന്തം മണ്ഡലത്തിൽ ജന്മദിനം ആഘോഷിച്ച് വി.ഡി. സതീശൻ

#ന്യൂസ് ഡെസ്ക്
പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിറന്നാൾ കേക്ക് മുറിക്കുന്നു
പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിറന്നാൾ കേക്ക് മുറിക്കുന്നു

പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ 62-ാം ജന്മദിനം അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ഈ വേളയിൽ സ്കൂൾ പിടിഎ, എസ്.എം.സി സ്റ്റാഫ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്കായി പ്രത്യേക ജന്മദിന കേക്ക് ഒരുക്കിയിരുന്നു.

സ്കൂളിലെ വേദിയിൽ വച്ച് പ്രധാനാധ്യാപിക റാണി മേരി മാതയും പിടിഎ ഭാരവാഹി ബി. അനിൽ കുമാറും ചേർന്ന് കേക്ക് മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചു. തുടർന്ന് വേദിയിൽ വച്ച് കേക്ക് മുറിച്ച മുഖ്യമന്ത്രി, വേദിയിലുണ്ടായിരുന്ന വിദ്യാർഥിക്ക് മധുരം നൽകി സന്തോഷം പങ്കുവെച്ചു. നിരവധി നാട്ടുകാർ മുഖ്യമന്ത്രിയ്ക്ക് ജന്മദിനാശംസ നേരാനെത്തിയിരുന്നു.

Content Highlights: VD Satheesan celebrated his 62nd birthday in his constituency, Paravur., Celebrations held at Paravur Government Higher Secondary School., Event included the flag-off of a new school bus., Birthday cake cutting ceremony with school staff and PTA members., Celebration aligned with the Chathayam star in Karkidakam.