വാണിയംകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 18-കാരൻ മരിച്ചു; യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: വാണിയംകുളം അങ്ങാടിയിൽ വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ 18-കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ (18) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാവുക്കോണം പാറമേൽ വീട്ടിൽ പ്രജിത്തിനെ (26) വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.