വട്ടപ്പാറ വയഡക്ടിന് മുകളിൽ അപകടം; സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ദമ്പതിമാർ മരിച്ചു

വളാഞ്ചേരി: സ്കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.
വയഡക്ട് ആരംഭിക്കുന്നിടത്ത് വെള്ളിയാഴ്ച രാത്രി 11:45-ഓടെയാണ് അപകടം. രണ്ട് ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർ വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
രാത്രി വൈകിയും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തുണ്ട്.
കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ. അമിതവേഗത്തിലെത്തിയ ലോറിയുടെ ഇടയിൽ സ്കൂട്ടർ യാത്രക്കാർ പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.
Content Highlights: A couple on a scooter died in an accident in Valanchery., The incident occurred on the Vattappara viaduct on the six-lane highway., The victims are identified as Afsal and Sabira from Perassannur, Kuttippuram., Police and fire rescue forces rushed to the scene immediately after the late-night crash.