വൈക്കത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു

വൈക്കം: കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ സഹോദരങ്ങൾക്ക് പരിക്കേറ്റു. കല്ലറ പെരുംന്തുരുത്ത് തകിടി മടപ്പള്ളിൽ രാഗ് മോഹൻ (30), രേവത് മോഹൻ (28) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ കല്ലറ-ഇടയാഴം റോഡിൽ ഉദയംന്തറ ഭാഗത്തു വെച്ചാണ് അപകടം. ഇടയാഴം ഭാഗത്തു നിന്നും വന്ന കാറും എതിർദിശയിൽ നിന്നും വന്ന ടൂറിസ്റ്റു ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ കുടുങ്ങിയ രാഗ് മോഹനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. കല്പറ പോലീസും കടുത്തുരുത്തി അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Content Highlights: Vaikom Road Accident: Two Injured in Car and Tourist Bus Collision