വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കാർ. രാവിലെ റോഡരികിൽ നിർത്തിയിട്ടതാണ് കാർ. ഉച്ചയോടെ പുക ഉയരുന്നത് കണ്ട് ഷോറൂമിലുള്ളവർ ഓടിയെത്തിയെങ്കിലും അപ്പോഴേക്ക് തീ ആളിക്കത്താൻ തുടങ്ങിയിരുന്നു. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന പിന്നീട് തീ അണച്ചു. കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിനശിച്ചു.
Content Highlights: A parked car caught fire and suffered heavy damage near Kainatti in Vadakara on Saturday. Belonging to an employee of a nearby dealership, the vehicle's front section was completely gutted before firefighters put out the flames.