തിരുവനന്തപുരത്ത് വീണ്ടും വി. ജോയ്; ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറിയായി വി. ജോയ് എംഎല്‍എ തുടരും. കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയാണ് ജോയിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
46 അംഗ ജില്ലാ കമ്മിറ്റിയില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. ജി സ്റ്റീഫന്‍, വി.കെ പ്രശാന്ത്, ഒ.എസ് അംബിക, ആര്യാ രാജേന്ദ്രന്‍, ആര്‍.പി ശിവജി, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങള്‍. അതേസമയം ജില്ലാ കമ്മിറ്റിയില്‍നിന്ന് എഎ റഹീം എംപി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു.
എസ്.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ വി. ജോയ് രണ്ടു തവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം, അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് തവണ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Content Highlights: v joy again elected as trivandrum cpim distrcict secretary