ഹനുമാൻസ്വാമിക്ക് ഗദ സമർപ്പിച്ച് സുരേഷ് ഗോപി

ആനിക്കാട് ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രത്തില്‍ ഹനുമാൻസ്വാമിക്ക് മന്ത്രി സുരേഷ് ഗോപി ഗദ വഴിപാടായി സമര്‍പ്പിക്കുന്നു
ആനിക്കാട് ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രത്തില്‍ ഹനുമാൻസ്വാമിക്ക് മന്ത്രി സുരേഷ് ഗോപി ഗദ വഴിപാടായി സമര്‍പ്പിക്കുന്നു

പള്ളിക്കത്തോട് (കോട്ടയം): ആനിക്കാട് ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിൽ ഹനുമാൻസ്വാമിക്ക് ഗദ വഴിപാടായി സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ മന്ത്രി മൂർത്തിക്ക് ഏറ്റവും പ്രധാനമായ തുളസിയും കൂവള ഇലകളും ചേർന്ന മാലയും കെടാവിളക്കിന് നെയ്യും സമർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിലെ ആഞ്ജനേയസ്വാമിക്ക് ഗദ സമർപ്പിച്ച് കെടാവിളക്കിനുള്ള നെയ്യ്, അവൽനേദ്യം തുടങ്ങിയ വഴിപാടികൾ നടത്തി.

ശങ്കരനാരായണ സേവാസംഘം ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, നിരവധി ഭക്തജനങ്ങൾ എന്നിവർ അദ്ദേഹത്തിന്റെ ദർശനസമയത്ത് ക്ഷേത്രത്തിൽ എത്തിയിരുന്നു

Content Highlights: union minister suresh gopi temple visit kottayam