ഗ്രൂപ്പ് ചാറ്റ് ചോർന്നതിനു പിന്നില്‍ ഏതുഗ്രൂപ്പ്?; ശബരീനാഥന്‍ വിഷയത്തില്‍ ട്രോള്‍ പെരുമഴ

.
.

ശബരിനാഥന്‍ അഡ്മിനായ ഗ്രൂപ്പില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരേയുള്ള വിമാന പ്രതിഷേധവുമായി ബന്ധപ്പെട്ട് തന്നെ കുടുക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായതില്‍ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം പുകയുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ.

ചാറ്റ് പുറത്തായതുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ ഉയരുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ട്രോളുകള്‍ എത്തുന്നത്. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമില്ലാത്തതിനേയും ട്രോളര്‍മാര്‍ വെറുതെ വിമർശിക്കുന്നുണ്ട്.

Content Highlights: Trolls on Youth Congress Watsapp chat leaking