ട്രാക്കിൽ മണ്ണിടിച്ചിൽ; പാറശ്ശാലയിൽ എൻജിൻ പാളംതെറ്റി; പരശുറാം അടക്കമുള്ള ട്രെയിനുകൾ വൈകുന്നു

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാറശ്ശാലയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ ആണ് പാളം തെറ്റിയത്. റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നാണ് ട്രെയിൻ പാളം തെറ്റിയതെന്നാണ് വിവരം. പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകുന്നുണ്ട്.

പുലർച്ചെ 3.30ന് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്നാണ് മണ്ണ് പാളത്തിലേക്ക് ഇടിഞ്ഞു വീണത്. തിരുവനന്തപുരം സെൻട്രൽ വിട്ട് നാഗർകോവിലിലേക്കാണ് ട്രെയിൻ പോയിക്കൊണ്ടിരുന്നത്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. നാഗർകോവിൽ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഏറെയും വൈകുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ

  • തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
  • നാഗർകോവിൽ ജംഗ്ഷൻ- തിരുവനന്തപുരം നോർത്ത് പാസഞ്ചർ
  • നാഗർകോവിൽ ജംഗ്ഷൻ- കൊല്ലം ജംഗ്ഷൻ പാസഞ്ചർ
  • കൊല്ലം ജംഗ്ഷൻ - നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
  • നാഗർകോവിൽ ജംഗ്ഷൻ - തിരുവനന്തപുരം നോർത്ത് പാസഞ്ചർ
  • തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ

പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ

  • താംബരം- തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ
  • മധുര-പുനലൂർ എക്സ്പ്രസ്
  • താംബരം- തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ്

പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ

  • ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്
  • കന്യാകുമാരി- മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
  • നാഗർകോവിൽ ജംഗ്ഷൻ-പുനലൂർ പാസഞ്ചർ
  • തിരുവനന്തപുരം നോർത്ത്- നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
  • പുനലൂർ- കന്യാകുമാരി പാസഞ്ചർ
  • പൂണെ-കന്യാകുമാരി എക്സ്പ്രവസ്
  • തിരുവനന്തപുരം സെൻട്രൽ- താംബരം എക്സ്പ്രസ്

Content Highlights: Train engine of Bilaspur-Tirunelveli Express derailed in Parassala., Landslide caused by heavy rains led to the track obstruction at 3:30 AM., Train traffic on the Thiruvananthapuram-Nagercoil route is disrupted for over three hours., Around seven trains heading towards Nagercoil are delayed., No casualties reported due to the timely intervention of the loco pilot.