താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
ശനിയാഴ്ച വൈകുന്നേരം ഏഴുമണി മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങും, കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം അര്‍ദ്ധരാത്രി വരെ തുടരും.
ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തി ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് പോലീസ് അറിയിച്ചു.
Content Highlights: expecting eid rush traffic restrictions imposed on tamarassery churam today by police