‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

കൊച്ചി: ദുബായിലേക്ക് പോകാൻ അനുമതി തേടി മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി. ദുബായിലെ ഒരു സ്ഥാപനത്തിൽ ജോലിയുണ്ടെന്നും അവിടെ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും തച്ചങ്കരിക്ക് വിദേശയാത്രാവിലക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് തച്ചങ്കരിയുടെ നീക്കം. അദ്ദേഹത്തിന്റെ അപേക്ഷ ശനിയാഴ്ചതന്നെ കോടതി പരിഗണിക്കും.
അനധികൃത സ്വത്തുസമ്പാദനക്കേസിൽ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു മുൻ ഡി.ജി.പി. അഴിമതിക്കേസിൽ ജയിലിലായത്. ഒരുമാസത്തോളം ശിക്ഷ അനുഭവിച്ച തച്ചങ്കരി, ഹൈക്കോടതി ശിക്ഷ മരവിപ്പച്ചതിന് പിന്നാലെയാണ് പുറത്തിറങ്ങിയത്.
Content Highlights: Former DGP Tomin Thachankary approaches Kerala High Court for overseas travel permission., Seeks to travel to Dubai citing a job offer and business investments., Faced a travel ban following conviction in a disproportionate assets case., His sentence was earlier suspended by the High Court, allowing his release from prison.