തിരൂരിൽ ട്രാൻസ്‌ഫോർമറിന് തീപ്പിടിച്ചു; യാത്രക്കാരുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം

തിരൂർ: സെൻട്രൽ ജങ്ഷനിലെ വൈദ്യുതി ട്രാൻസ്‌ഫോർമറിന് തീപ്പിടിച്ചു. സമയോചിതമായി വഴിയാത്രക്കാർ ഇടപെട്ട് തീയണച്ചതോടെ വൻദുരന്തം ഒഴിവായി. ട്രാൻസ്‌ഫോർമറിന് സമീപത്തായി നിരവധി കടകൾ ഉണ്ടായിരുന്നു.
ട്രാൻസ്‌ഫോർമറിൽനിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഫയർ റെസ്ക്യൂ ഓഫീസർ ഗിരീഷ്, ഫയർ റെസ്ക്യൂ ഓഫീസർ രതീഷ്, ഫയർ റെസ്ക്യൂ ഓഫീസർ അമൽ, ഫയർ റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സന്ദീപ്, ഹോംഗാർഡ് മുരളി എന്നിവർ ഉടനെ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.