വഴിയേപോകുന്ന സെന്‍കുമാറിന് യൂണിയനെക്കുറിച്ച് ഒന്നുമറിയില്ല; വിവരക്കേടിന് മറുപടിപറയാനില്ല- തുഷാര്‍

ചേര്‍ത്തല: ടി.പി.സെന്‍കുമാറിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി. സന്‍കുമാറിന് എസ്.എന്‍.ഡി.പി.യുമായി ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തുഷാറിനും വെള്ളാപ്പള്ളി നടേശനുമെതിരെ സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു തുഷാര്‍.
'സെന്‍കുമാറിന്റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ല. സെന്‍കുമാറിന് എസ്.എന്‍.ഡി.പി.യുമായി ബന്ധമില്ല. വഴിയേ പോകുന്ന സെന്‍കുമാര്‍ മകളുടെ വിവാഹത്തിന് വേണ്ടിയാണ് അംഗത്വമെടുത്തത്. അതും യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരമാണ്. അദ്ദേഹത്തിന് യൂണിയനെ കുറിച്ച് ഒരു ചുക്കും അറിയില്ല. വെറുതേ സനാതന ധര്‍മം എന്ന് കുറേ നേരം വിളിച്ച് പറയുകയല്ലാതെ എസ്എന്‍ഡിപിയെ കുറിച്ച് എന്താണ് ഏതാണ് എന്നൊന്നും സെന്‍കുമാറിനറിയില്ല', തുഷാര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെ ഒരു ആരോപണമുണ്ടായിരുന്നെങ്കില്‍ സെന്‍കുമാര്‍ ഡിജിപി ആയിരുന്ന ഘട്ടത്തില്‍ എന്ത്ക്കൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചു. ഗുണ്ടകളെ കൊണ്ടിരുത്തിയാണ് സെന്‍കുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Thushar vellappally Against tp senkumar
Content Highlights: