മോഷ്ടാവെത്തി; ഫയൽ പരിശോധിച്ച് മടങ്ങി, തൃശ്ശൂർ കോർപ്പറേഷൻ സോണൽ ഓഫീസിൽ മോഷണശ്രമം

തൃശ്ശൂർ: കോർപറേഷൻ കൂർക്കഞ്ചേരി സോണൽ ഓഫീസിൽ മോഷ്ടാവെത്തി. പൂട്ടുപൊളിച്ച് അകത്തുകടന്നയാൾ മോഷണം നടത്തിയില്ല. പകരം വിവിധ വകുപ്പുകളുടെ ഫയൽ വിശദമായി പരിശോധിച്ചു. ലാപ്‌ടോപ്പും പരിശോധിച്ചശേഷം പുറത്ത് വാതിലിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിൻവാതിലിന്റെ പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരകളും മറ്റും തകർത്തിട്ടുണ്ട്. എന്നാൽ, പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല.

ഓഫീസ് മുറിയിലെ ലാപ്‌ടോപ്പാണ് ഉപക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എല്ലാ മുറികളുടെയും പൂട്ട് തകർത്തിട്ടുണ്ട്. രാവിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വന്നപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കണ്ടത്. ഓഫീസിലെ രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പരിശോധിച്ചു വരുകയാണെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.

Content Highlights: Burglary attempt at Kurkanchery Zonal Office, Thrissur., Intruder inspected files and laptop but stole no money., Back door lock broken; all rooms searched., Investigation initiated by East Police station., Verification of missing documents is currently underway.