തിരുവനന്തപുരം വിതുരയില്‍ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: വിതുരയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. വിതുര മണില സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസന് നേരെ കരടിയുടെ ആക്രമണമുണ്ടയത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവദാസന്റെ പരിക്ക് ഗുരുതരമല്ല. മണലിയിലെ ജനവാസമേഖലയില്‍വെച്ചാണ് കരടിയുടെ ആക്രമണമുണ്ടയാത്. ഇവിടെ ഒരുഭാഗത്ത് പൂര്‍ണ്ണമായും വനമേഖലയാണ്. ശിവദാസന്‍ ജോലിക്ക് പോകുമ്പോള്‍ ഇടതുകാലില്‍ കരടി കടിക്കുകയായിരുന്നു.
നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ എത്തിയ ഉടനെ തന്നെ കരടി കാട്ടിലേക്ക് രക്ഷപ്പെട്ടു.
Content Highlights: thiruvananthapuram vithura attacked by bear