ടിപ്പറിന്‍റെ ടയർ പൊട്ടി കാറിന് മുകളിലേക്ക് മറിഞ്ഞു; ഡോക്ടറും സഹോദരങ്ങളും രക്ഷപ്പെട്ടത് അദ്ഭുതകരമായി

തിരുവനന്തപുരം: ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. സംഭവത്തിൽ ആളപായമില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടം.
ആക്കുളത്തുനിന്ന് കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിൻഭാഗത്തെ ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ലോറി വലതുഭാഗത്തേക്ക് നീങ്ങി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇതോടെ ലോറിയിലുണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു.
ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും രണ്ടു സഹോദരങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. മൂന്നുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉടൻതന്നെ ചാക്കയിൽനിന്ന് അഗ്നിശമനസേനയും തുമ്പ പോലീസും സ്ഥലത്തെത്തി.
Content Highlights: Tipper Lorry Overturns Onto Car in TVM; No Injuries Reported