തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ചെന്ന കേസ്: പോലീസുകാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ചെന്ന കേസിൽ പ്രതിയായ പോലീസുകാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റൂറലിലെ സിവിൽ പോലീസ് ഓഫീസറായ(സിപിഒ) അപ്പുവിനെയാണ് റൂറൽ എസ്പി സർവീസിൽനിന്ന് സസ്‌പെൻഡ്‌ചെയ്തത്. പോലീസ് അസോസിയേഷൻ നേതാവ് കൂടിയാണ് സിപിഒ അപ്പു.
മേയ് 18-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടുകടയിലെത്തിയ അപ്പു അടക്കമുള്ള അഞ്ചംഗസംഘം ഭക്ഷണം കഴിക്കുന്നതിനിടെ കടക്കാരനുമായി തർക്കമുണ്ടാവുകയും ഇത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനും പിടിവലിക്കുമിടെ തന്റെ കഴുത്തിലുണ്ടായിരുന്ന 40,000 രൂപ വിലവരുന്ന മാല പൊട്ടിച്ചെടുത്തെന്നാണ് കടക്കാരന്റെ പരാതി. സംഭവത്തിൽ പോലീസുകാരനായ അപ്പു ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. കേസിലെ അഞ്ചാംപ്രതിയാണ് അപ്പു.
Content Highlights: CPO Appu suspended from Thiruvananthapuram Rural police service., Accused of attacking a street food vendor on May 18., Alleged theft of a gold chain worth 40,000 rupees., Five suspects involved in the incident, including a police association leader.