തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

തിരുവനന്തപുരം: പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. പുക ഉയരുന്നത് കണ്ട് ആളുകൾ വിളിച്ചുപറയുകയായിരുന്നു.
ശക്തമായ പുകയാണ് കടയിൽനിന്ന് ഉയർന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീ പൂർണ്ണമായും അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഗോഡൗണിന്റെ ഏതു ഭാഗത്താണ് തീ കത്തുന്നത് എന്നത് വ്യക്തമല്ല. സമീപത്തെ കടകളിൽനിന്നുള്ള സാമഗ്രികൾ മാറ്റിയിട്ടുണ്ട്. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന കെട്ടിടമാണിത്.
Content Highlights: Fire broke out at a mattress storage building in Pattom, Thiruvananthapuram., Four fire force units deployed to douse the flames., Thick smoke billowed from the godown, prompting locals to alert authorities., Goods from nearby shops have been safely relocated as a precaution.