തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ഓടയിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ ഭ്രൂണം കണ്ടെത്തി. എംഐസിയുവിന് മുന്നിലെ ഓടയിൽ ശുചീകരണ തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്. ഇവർ ഉടൻതന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
ഓടയിൽ ഭ്രൂണം എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൊണ്ടുവന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനുമുമ്പും മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽനിന്ന് ഭ്രൂണം കണ്ടെത്തിയിരുന്നു.
Content Highlights: A foetus was discovered in the drain in front of the MICU at Thiruvananthapuram Medical College., Sanitation workers found the foetus and alerted authorities., Medical College Police arrived at the scene and initiated an investigation., Authorities suspect it might have been brought for educational purposes.