തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി, ആഴ്ചയില്‍ രണ്ടു ദിവസം എഴുന്നള്ളിക്കാം
തൃശ്ശൂര്‍: ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ടു ദിവസം എഴുന്നള്ളിക്കാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശമുണ്ടായിരുന്നത്. ഈ നിര്‍ദേശമാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ യോഗം അംഗീകരിച്ചത്.
മുഴുവന്‍ സമയവും എലിഫന്റ്‌സ് സ്‌ക്വാഡും വിദഗ്ധ ഡോക്ടര്‍ന്മാരുടെ പരിശോധനയും ഉണ്ടാകണം. ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും വ്യവസ്ഥയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ വെച്ച് ആന ഇടഞ്ഞോടി രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ വിളംമ്പരമായ തെക്കേഗോപുരവാതില്‍ തള്ളി തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ അനുമതി നല്‍കിയിരുന്നു.
Content Highllights: Thechikottukavu Ramachandran's restriction removed with demands
Content Highlights: