താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു, ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

#ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാൻ ഏഴാം വളവിന് സമീപത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്ന് മനസ്സിലാക്കിയ ഡ്രൈവർ ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഒരു മരത്തിൽ തട്ടി നിന്നതിനാൽ വാഹനം കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല. സംഭവസ്ഥലത്ത് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Content Highlights: Van lost control and fell into a gorge at Thamarassery Churam., The accident occurred near the 7th hairpin bend., The driver survived by jumping out of the vehicle before it fell., The vehicle was halted by a tree, preventing further descent., Police arrived at the scene to manage the situation.