ആർ ഒന്നിന് 100 രൂപ,1.139 ഏക്കർ ഭൂമി; തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠനഗവേഷണകേന്ദ്രം തുടങ്ങും

#ന്യൂസ് ഡെസ്ക്
കോണോർവയലിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമി
കോണോർവയലിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമി

തലശ്ശേരി: സിപിഎം നേതാവും മുൻ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് സ്മാരകമായി തലശ്ശേരിയിൽ പഠനഗവേഷണ കേന്ദ്രം തുടങ്ങും. ഇതിനായി കോണോർവയൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം 1.139 ഏക്കർ ഭൂമി പാട്ടത്തിന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രതിവർഷം ആർ ഒന്നിന് 100 രൂപ നിരക്കിൽ 30 വർഷത്തേക്കാണ് പാട്ടത്തിന് നൽകുന്നത്. കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിനാണ് (കെബിഎംഎഎസ്എസ്) ഭൂമി നൽകുക. കോടിയേരി ബാലകൃഷ്ണന് തലശ്ശരിയിൽ സ്മാരകം നിർമിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു.

വിദ്യാഭ്യാസ ആരോഗ്യ പഠനകേന്ദ്രം, ഫിസിയോതെറാപ്പി കേന്ദ്രം, വയോജന സംരക്ഷണ കേന്ദ്രം, നൈപുണി വികസന പരിശീലന കേന്ദ്രം, ജീവകാരുണ്യ പ്രവർത്തന കേന്ദ്രം എന്നിവയാണ് ലക്ഷ്യമിടുന്നത്. പദ്ധതി സംബന്ധിച്ച് അന്തിമ രൂപരേഖയായില്ല.

Content Highlights: A new study and research center honoring Kodiyeri Balakrishnan will be established in Thalassery. Land secured for the academy. Discover its planned facilities.