കൊച്ചിയിൽ 19-കാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: തേവക്കലിൽ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ അമൃത (19)യെ ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിവരെ പെണ്‍കുട്ടി മുറിയിലിരുന്ന് പഠിച്ചിരുന്നെന്നും പിന്നീട് പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന് താഴ്ഭാഗത്തുള്ള മുനിസിപ്പാലിറ്റിയുടെ കുളത്തിന് സമീപത്ത് പെണ്‍കുട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. പിന്നാലെ പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിക്കുകയും ഫയര്‍ഫോഴ്സ് എത്തി മൃതദേഹം ആറ് മണിയോടെ പുറത്തെടുത്തു.
ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എടത്തല എംഇഎസ് കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയാണ് അമൃത. മാതാവ്: ശ്യാമള, സഹോദരന്: അതുല്‍ സുരേന്ദ്രന്.
Content Highlights: student was found dead in a pond at kochi