സ്കൂട്ടറിൽ അച്ഛനൊപ്പം യാത്രചെയ്ത പെൺകുട്ടിയുടെ കാലിൽ തെരുവുനായ കടിച്ചു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: സ്കൂട്ടറിൽ അച്ഛനും സഹോദരിക്കുമൊപ്പം യാത്രചെയ്ത പെൺകുട്ടിയുടെ കാലിൽ തെരുവുനായ കടിച്ചു. കാളാത്ത് ശങ്കരശ്ശേരിൽ ഷെമീറിന്റെ മകൾ റിസ്ഫാനയ്ക്കാണു കടിയേറ്റത്.
കാളാത്ത് കവലയ്ക്കു കിഴക്കുഭാഗത്ത് കഴിഞ്ഞദിവസമാണു സംഭവം. ഷെമീർ ഓടിച്ച സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്നു റിസ്ഫാന. ആലപ്പുഴയിൽ പോയി മടങ്ങുകയായിരുന്നു ഷെമീറും കുട്ടിയും.
കുട്ടിയുടെ ഇടതുകാലിലെ ചെറുവിരലിലാണു കടിയേറ്റത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു കുത്തിവെപ്പെടുത്തു. ഈ സമയം, ഇതേ നായയുടെ കടിയേറ്റ രണ്ടുപേർകൂടി ചികിത്സതേടിയെത്തിയതായി ഷെമീർ പറഞ്ഞു.
Content Highlights: straydog bites girl who was travelling with father on scooter