കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാർക്കുനേരെ തെരുവുനായ ആക്രമണം; 14 പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ആക്രമിച്ച തെരുവുനായ | Photo: Screengrab / Mathrubhumi News
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ആക്രമിച്ച തെരുവുനായ | Photo: Screengrab / Mathrubhumi News

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായയുടെ ആക്രമണം. 14 പേര്‍ക്ക് കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വെച്ചാണ് ഇത്രയധികം പേര്‍ക്ക് കടിയേറ്റത്. ബുധനാഴ്ച വൈകിട്ട് മൂന്നര മുതല്‍ അഞ്ചര വരെയുളള സമയത്തിനിടയിലാണ് 14 പേര്‍ക്ക് കടിയേറ്റത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

14 പേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് പ്രാഥമിക ചികിത്സ നല്‍കി. ആളുകളെ കടിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായയെ നാട്ടുകാർ അടിച്ചുകൊന്നതായും റിപ്പോർട്ടുണ്ട്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി നേരത്തെയും പരാതികൾ ഉർന്നിരുന്നു. മുന്‍പ് പരാതി ഉയര്‍ന്ന സമയത്ത് റെയില്‍വേ പോലീസ് ആര്‍പിഎഫിനെയും ആര്‍പിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷനെയും പഴിചാരി ഒഴിഞ്ഞുമാറുന്ന സാഹചര്യമുണ്ടായിരുന്നു. 

Content Highlights: stray dog attack in kannur railway station