അച്ഛനെ കാക്കിയില്‍ കണ്ട് കുഞ്ഞു മാനവ് ആരാധകനായി, പാസിങ് ഔട്ട് പരേഡിൽ മകനും കാക്കി യൂണിഫോമിൽ

#സ്വന്തം ലേഖകന്‍
തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡിനുശേഷം മകന്‍ മാനവിനെ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കുവെക്കുന്ന മേപ്പയ്യൂര്‍ നരക്കോട് ഊരാളിക്കുനി വീട്ടില്‍ എ. കിരണ്‍ | Photo: മനീഷ് ചേമഞ്ചേരി
തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡിനുശേഷം മകന്‍ മാനവിനെ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കുവെക്കുന്ന മേപ്പയ്യൂര്‍ നരക്കോട് ഊരാളിക്കുനി വീട്ടില്‍ എ. കിരണ്‍ | Photo: മനീഷ് ചേമഞ്ചേരി

തൃശ്ശൂര്‍: എനിക്കും യൂണിഫോം വേണം, ഞാനും പോലീസാ... മൂന്നുവയസ്സുകാരനായ മാനവിന് വാശി. വാശിക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വീട്ടുകാര്‍ക്ക് പറ്റിയില്ല. അച്ഛന്‍ എ. കിരണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ആകുന്നതിന്റെ പാസിങ് ഔട്ട് പരേഡിന് മകനും കാക്കി യൂണിഫോമിലെത്തി. അച്ഛന്‍ പരേഡ് നടത്തുമ്പോള്‍  മുത്തച്ഛന്‍ മധുവിന്റെ അടുത്തുനിന്ന് അച്ഛനെ സല്യൂട്ട് ചെയ്യാനും മറന്നില്ല.

അച്ഛന്‍ പരിശീലന കാലത്ത് ധരിച്ച യൂണിഫോം കണ്ടാണ് മകനും അത്തരം വേഷത്തോട് കമ്പം തോന്നിയത്. അപ്പോള്‍ തുടങ്ങിയ വാശിയാണ് യൂണിഫോം വേണമെന്ന്. ഒടുവില്‍ കടകള്‍ കയറിയിറങ്ങി സംഘടിപ്പിച്ചു കൊടുക്കുകയായിരുന്നു. മുത്തച്ഛന്‍ മധു പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ട്രാഫിക് സബ് ഇന്‍സ്‌പെക്ടറായി വിരമിച്ചയാളാണ് മധു. ഇദ്ദേഹത്തിന്റെ മകളുടെ മകനാണ് മാനവ്.

മേപ്പയ്യൂര്‍ നരക്കോട് ഊരാളിക്കുനി കിരണിനും യൂണിഫോം അണിയാന്‍ വാശിയായിരുന്നു. അതുകൊണ്ടാണ് വില്ലേജ് അസിസ്റ്റന്റ് ആയി ജോലിചെയ്യവെ എസ്.ഐ. ടെസ്റ്റ് എഴുതി ജോലിക്ക് കയറിയത്. മൂടാടി വില്ലേജ് ഓഫീസില്‍ ജോലിചെയ്യവെയാണ് പോലീസ് സേനയില്‍ അംഗമാകാനുള്ള ഭാഗ്യം കിട്ടിയത്. ഭാര്യ എം.എസ്. അഞ്ജന ക്ഷീരവകുപ്പില്‍ ജോലിചെയ്യുന്നു.

Content Highlights: son wish to wear a police uniform cat his fathers passing out parade